
പുതിയ ബ്രാൻഡ് ക്യാംപെയ്ൻ, വെഡ്ഡിംഗ് & പ്രീമിയം കലക്ഷനുകളുമായി കേരളവ്യാപക വളർച്ചാ പദ്ധതികൾ പ്രഖ്യാപിച്ച് രാംസൺസ് ധോത്തിസ് & ടെക്സ്റ്റൈൾസ്
കൊച്ചി : കേരളത്തിലെ വസ്ത്രവ്യാപാര രംഗത്ത് എട്ട് പതിറ്റാണ്ടിലേറെ പാരമ്പര്യവും വിശ്വസ്തതയുമുള്ള പ്രമുഖ സ്ഥാപനമായ രാംസൺസ് ധോത്തിസ് & ടെക്സ്റൈ്റൽസ് തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചു. മുണ്ട് ഉടുത്ത മലയാളിയുടെ അഴകും പ്രൌഡിയും ഒരേ സമയം മനസ്സിലാക്കി തന്ന മലയാളികളുടെ പ്രിയങ്കരനായ മഹാനടൻ സാക്ഷാൽ ശ്രീ മോഹൻലാൽ, കൂത്താമ്പുള്ളിയുടെ പരമ്പരാഗത നെയ്ത്തിന്റെ കൈയൊപ്പിട്ട രാംസൺസിനൊപ്പം ചേരുമ്പോൾ ഇവിടെ ഒരു പുതിയ അദ്ധ്യായം രചിക്കപ്പെടുന്നു. ബ്രാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഈ പുതിയ വളർച്ചാഘട്ടത്തിന്റെ പ്രഖ്യാപനം ജൂൺ 12ന് വൈകിട്ട് 6 മണിക്ക് കൊച്ചിയിലെ ഹോട്ടൽ മോൺസൂൺ എംപ്രസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഔദ്യോഗികമായി നിർവഹിച്ചത്.
കുത്താമ്പുള്ളിയെ ഒരു നെയ്ത്ത് ഗ്രാമമായി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച പരേതനായ ശ്രീ പി വി രാമസ്വാമി 1945ൽ രൂപീകരിച്ച രാംസൺസ് ധോത്തിസ് & ടെക്സ്റൈ്റൽസ്, തലമുറകളായി കേരളീയരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന വിശ്വസ്ത ബ്രാൻഡാണ്. പരമ്പരാഗത മുണ്ടുകൾ, സാരികൾ, ദാവണികൾ (റെഡിമെയ്ഡ് ബ്ലൌസ് ഉൾപ്പെടെ), കുട്ടികളുടെ പട്ടു പാവടകൾ എന്നിവയ്ക്ക് പുറമെ സ്ത്രീപുരുഷ വിഭാഗങ്ങൾക്കായുള്ള അത്യാധുനിക ഫാഷൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും രാംസൺസ് വിപണിയിൽ എത്തിക്കുന്നുണ്ട്. ഗുണമേന്മയിലും നവീനതയിലും അധിഷ്ഠിതമായ ഈ എൺപത് വർഷത്തെ പാരമ്പര്യമാണ് മോഹൻലാലുമായുള്ള പുതിയ കൂട്ടുകെട്ടിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്.
അതോടൊപ്പം, മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന രാംസൺസിന്റെ ആദ്യ ബ്രാൻഡ് പരസ്യചിത്രത്തിന്റെ ചിത്രീകരണം ഉടനടി പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലാണ് ഈ പരസ്യചിത്രം ഒരുക്കുന്നത്.
വരാനിരിക്കുന്ന വിവാഹ സീസണും ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും മുൻനിർത്തി സവിശേഷമായി രൂപകൽപ്പന ചെയ്ത 'വെഡ്ഡിംഗ് കുളക്ഷൻ' (Wedding Collection ), "പ്രീമിയം കളക്ഷൻ' (Premium Collection ) എന്നിവയും വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു.
സംസ്ഥാനവ്യാപകമായി വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ ഡീലേഴ്സ് മീറ്റുകളാണ് കമ്പനി സംഘടിപ്പിച്ചു വരുന്നത്. ജൂൺ 8, 9 തീയതികളിൽ കോഴിക്കോട് നടന്ന ഡീലേഴ്സ് മീറ്റിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിച്ചത്. ഇതിന്റെ തുടർച്ചയായി അടുത്ത ഡീലേഴ്സ് മീറ്റുകൾ ജൂൺ 15ന് കൊല്ലത്തും, ജൂൺ 17ന് കൊച്ചിയിലും വെച്ച് നടക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
"കേരളത്തിന്റെ വിശ്വസ്തതയും പാരമ്പര്യവും ഒരുപോലെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പ്രതീകമാണ് മോഹൻലാൽ. അദ്ദേഹത്തോടൊപ്പമുള്ള ഈ പുതിയ ബ്രാൻഡ് യാത്ര
രാംസൺസിന്റെ വളർച്ചയ്ക്ക് പുതിയൊരു ദിശ നൽകും. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പുത്തൻ ഉൽപ്പന്ന ശേഖരങ്ങളും വിപുലീകരണ പദ്ധതികളും നടപ്പിലാക്കി കേരളത്തിലെ വസ്ത്രവിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.” എന്ന് പ്രവീൺ കുമാർ (മാനേജിംഗ് ഡയറക്ടർ, രാംസൺസ് ധോത്തിസ് & ടെക്സ്റൈ്റൽസ്) അറിയിച്ചു. "രാംസൺസ് ഒരു വസ്ത്ര ബ്രാൻഡ് മാത്രമല്ല, തലമുറകളായി കേരളീയർ നെഞ്ചിലേറ്റിയ ഒരു പാരമ്പര്യമാണ്. അതുപോലെ തന്നെയാണ് മോഹൻലാലും കേരളീയ ജീവിതത്തിന്റെ ഭാഗമായി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഈ സഹകരണം വെറുമൊരു ബ്രാൻഡ് അംബാസഡർ പ്രഖ്യാപനമല്ല; മറിച്ച് വിശ്വാസവും പാരമ്പര്യവും കേരളീയതയും ഒത്തുചേരുന്ന ഒരു സ്വാഭാവിക കൂട്ടുകെട്ടാണ്. രാംസൺസിന്റെ എൺപത് വർഷത്തെ പാരമ്പര്യവും പുതിയ തലമുറയുടെ ട്രെൻഡുകളും സമന്വയിപ്പിച്ചാണ് പുതിയ ബ്രാൻഡ് ക്യാംപെയ്ൻ ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.” എന്ന് ഗോപ്സ് ബെഞ്ച്മാർക്ക് (ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് & പരസ്യചിത്ര സംവിധായകൻ) കൂട്ടിച്ചേർത്തു.
ശ്രീ പി വി രാമസ്വാമി പാകിയ വിശ്വസ്തതയുടെയും തനിമയുടെയും ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട്, പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് വസ്ത്രവ്യാപാര രംഗത്ത് ഒരു പുതിയ അധ്യായത്തിനാണ് രാംസൺസ് തുടക്കമിടുന്നത്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാംസൺസ് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പരസ്യചിത്ര സംവിധായകനുമായ ഗോപ്സ് ബെഞ്ച്മാർക്ക്, രാംസൺസ് ഓപ്പറേഷൻസ് മാനേജർ ശ്രീറാം എന്നിവർ പങ്കെടുത്തു.








